---
title: "ലഹരി വിരുദ്ധ പ്രവർത്തനം; അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂൾ പാറത്തോട് പ്രത്യാശ AA കൂട്ടായ്മയെ ആദരിച്ചു"
english_title: "St Josephs School Adakkathodu Honors Parathode Prathyasha AA Group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373073/adakkathodu-st-josephs-school-anti-drug-program-aa-group`"
published_at: "2026-07-18T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ac12062a12_1000180095.jpg"
keywords: ["Adakkathodu", "St Josephs School", "Anti Drug Club", "Beyond The Buzz", "Drug Awareness"]
---

# ലഹരി വിരുദ്ധ പ്രവർത്തനം; അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് സ്കൂൾ പാറത്തോട് പ്രത്യാശ AA കൂട്ടായ്മയെ ആദരിച്ചു

> **Lead Summary:** **അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാറത്തോട് പ്രത്യാശ AA കൂട്ടായ്മയെ ആദരിച്ചു.

## Article Content

**അടയ്ക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാറത്തോട് പ്രത്യാശ AA കൂട്ടായ്മയെ ആദരിച്ചു.

`BEYOND THE BUZZ` എന്ന പേരിൽ സ്കൂളിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിയിൽ നിന്ന് മുക്തി നേടിയ പ്രത്യാശ AA കൂട്ടായ്മയിലെ അംഗങ്ങളെ ക്ലബ്ബ് അംഗങ്ങൾ സമ്മാനങ്ങൾ നൽകി ആദരിച്ചു.

പരിപാടിയിൽ ലഹരിയിൽ നിന്ന് വിടുതൽ പ്രാപിച്ചതിന്റെ അനുഭവങ്ങളും അതിന്റെ സന്തോഷങ്ങളും ഗുണങ്ങളും കൂട്ടായ്മയിലെ അംഗങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും തിരിച്ചുവരവിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.

ദേവസ്യ, ജോസഫ്, ടോമി, ഷാജി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് മാത്യു കാരക്കാട്ട്, MPTA പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർമാരായ സോളി ജോസഫ്, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നതായിരുന്നു പരിപാടിയെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373073/adakkathodu-st-josephs-school-anti-drug-program-aa-group`)